പറവൂർ : പെട്രോൾ - ഡീസൽ എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെ എ.ഐ.വൈ.എഫ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.എ. അൻഷാദ്, സെക്രട്ടറി പി.എം. നിസാമുദ്ദീൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സിജി ബാബു, അബ്ദുൽ സലിം ചിറയം, പി വി. ദീപേഷ്, ഹസീബ് തടിക്കകടവ് തുടങ്ങിയവർ പങ്കെടുത്തു.