photo
വി എസ് സോളിരാജും സഹപ്രവർത്തകരും രോഗികളെ ആശുപത്രിയിലെത്തിക്കുന്നു

വൈപ്പിൻ : ഗുരുതര രോഗങ്ങൾ ബാധിച്ച് ദുരിതത്തിലായവർക്ക് ലോക്ക് ഡൗണിൽ സഹായങ്ങളുമായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോളിരാജും സഹപ്രവർത്തകരും മാതൃകയായി. മുനമ്പം, പള്ളിപ്പുറം, ചെറായി, നായരമ്പലം, പുതുവൈപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നിരാലംബർക്ക് മരുന്നുകൾ എത്തിച്ചും രോഗികൾക്ക് ആശുപത്രികളിൽ എത്താനുള്ള വാഹനങ്ങളും ആംബുലൻസും വിട്ട് നൽകിയും സേവനപ്രവർത്തനം തുടരുകയാണ്.

ചില സന്ദർഭങ്ങളിൽ മുനമ്പം , ഞാറക്കൽ ജനമൈത്രി പൊലീസിന്റെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം ചെലവിലാണ് ആശ്വാസ നടപടികൾ കൈക്കൊളുന്നത്. സോളിരാജിനെക്കൂടാതെ ബിനുരാജ് പരമേശ്വരൻ, രാജേഷ് ചിതംബരൻ, ടിറ്റോ ആന്റണി, ബോബി വർഗീസ്, അഡ്വ. ജസ്റ്റിൻ തുടങ്ങിയവരും ഈ സംഘത്തിലുണ്ട്.