anwar-sadath-mla
ശ്രീമൂലനഗരത്ത് കാറ്റിലും മഴയിലും നാശമുണ്ടായ പ്രദേശം അൻവർ സാദത്ത് എം.എൽ.എ സന്ദർശിക്കുന്നു

ആലുവ: കാറ്റിലും മഴയിലും ശ്രീമൂലനഗരം പഞ്ചായത്തിൽ വ്യാപക നാശമുണ്ടായി. കൃഷിനാശത്തിനുപുറമേ പല വീടുകളും ഭാഗികമായും പൂർണമായും തകർന്നു. നാശമുണ്ടായ പ്രദേശങ്ങളെല്ലാം അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ചു. എല്ലാവർക്കും തക്കതായ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ വർഗീസ്, വൈസ് പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, മെമ്പർമാരായ കെ.സി. മാർട്ടിൻ, മഞ്ചു നവാസ് എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.