ആലുവ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അഞ്ചുകോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പ്രതിഷേധിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി കെ.പി. ത്രിദീപ് ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി എൻ. അനിൽകുമാർ, മഹിളാ ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി ലത രാധാകൃഷ്ണൻ, സെക്രട്ടറി ശ്രീവിദ്യ കർത്ത, സി. ഉണ്ണിക്കണ്ണൻ നായർ, പി.ആർ. ഷിബു തുടങ്ങിയവർ സംസാരിച്ചു.