കടയിരുപ്പ്: എഴിപ്രം പാടശേഖരത്തിൽ യുവാക്കളുടെ കൃഷിയ്ക്ക് നൂറു മേനി വിളവ്. ഇവർ നടത്തിയ തരിശ് നെല്കൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തും കൃഷി ഭവനും,സിന്തൈറ്റ് കമ്പനിയുടെ സി.വി.ജെ ഗ്രാമോദയ, പാടശേഖരസമിതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വിവിധ കർഷകരുടെ ഉടമസ്ഥതയിൽ ഉള്ളതും 20 വർഷത്തോളമായി തരിശായി കിടന്നിരുന്നതുമായ 25 ഏക്കറോളം പാടശേഖരത്തിൽ വിത്തിറക്കിയത്.ഏഴിപ്രം പാടശേഖര സമിതി യുടെ നേതൃത്വത്തിൽ റോജേഷ് തോമസ്,റിട്ടു, ജിമ്മിച്ചൻ, അലിസ്റ്റർ ജിമ്മി, മേരിക്കുട്ടി എന്നീ യുവാക്കളാണ് തരിശ് കൃഷി ഏറ്റെടുത്തു നടത്തിയത്. ചടങ്ങിൽ ഐക്കരനാട് കൃഷി ഓഫീസർ അഞ്ജു പോൾ, സിന്തൈറ്റ് എം.ഡി വിജു ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.