mask
ആലുവ നഗരസഭ 24 -ാം വാർഡിലെ വീടുകളിൽ സൗജന്യ മാസ്ക് വിതരണം ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രോ പ്രസിഡന്റ് കെ.വി. പ്രദീപ്കുമാർ കുടുംബശ്രീ പ്രവർത്തക കോമളത്തിന് നൽകി നിർവഹിക്കുന്നു

ആലുവ: രണ്ട് മാസത്തെ ഓണറേറിയം തുക ഉപയോഗിച്ച് നിലവാരമുള്ള മാസ്ക് വാങ്ങി വാർഡിലെ ജനങ്ങൾക്ക് നൽകി നഗരസഭ കൗൺസിലർ ശ്യാം പത്മനാഭൻ. 24 -ാം വാർഡിലെ മുഴുവൻ വീടുകളിലും (213) കഴുകി ഉപയോഗിക്കാവുന്ന ഡബിൾലെയർ കോട്ടൺ മാസ്‌കാണ് വിതരണം ചെയ്തത്. ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രോ പ്രസിഡന്റ് കെ.വി. പ്രദീപ്കുമാർ കുടുംബശ്രീ പ്രവർത്തക കോമളത്തിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ബിനു രാജൻ, മൊഹമ്മദ് സാദിഖ്, എസ്. ഫിറോസ് എന്നിവർ പങ്കെടുത്തു.