krishi
സി.പി.എം. പായിപ്ര ലോക്കൽ കമ്മിറ്റിയുടെയും കേരള കർഷക സംഘത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം.ഇസ്മയിൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ:സി.പി.എം. പായിപ്ര ലോക്കൽ കമ്മിറ്റിയുടെയും കേരള കർഷക സംഘത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം.ഇസ്മയിൽ നിർവഹിച്ചു. സി.ഐ.ടി.യു. ‌ ജില്ലാ പ്രസിഡൻറ് പി.ആർ.മുരളീധരൻ, കർഷക സംഘം ജില്ലാ ജോയിൻറ് സെക്രട്ടറി കെ.എൻ.ജയകാശ്, പായിപ്ര സഹകണ ബാങ്ക് പ്രസിഡൻറ് കെ.എസ്.റഷീദ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, വി.ആർ.ശാലിനി, ഒ.കെ.മോഹനൻ, ബാബു ബേബി, പി.ആർ.ഷിനാജ്, ഇ. എ. ഹരിദാസ്, വി.എൻ.വിജയൻ, ഇ.കെ.അശോകൻ, ഇ.എ.അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.കർഷകസംഘം വില്ലേജ് സെക്രട്ടറി ഇ.എ.അജാസിൻറെ ഉടമസ്ഥതയിലുള്ള പള്ളിച്ചിറങ്ങര പാറ്റായിലെ ഒരേക്കർ സ്ഥലത്ത് കപ്പയും ഇഞ്ചിയുമാണ് കൃഷി ചെയ്യുന്നത്.