പള്ളുരുത്തി: രണ്ട് കുപ്പി ചാരായവുമായിരണ്ട് പേരെ മട്ടാഞ്ചേരി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.കണ്ണമാലി അരശേരി വീട്ടിൽ മെൽവിൻ (37) ബസാർ ആറാട്ടുകുളങ്ങര സ്വദേശി ഷാജി (36) എന്നിവരെ കെൽട്രോൺ ഫെറി ജെട്ടിയിൽ നിന്ന് എസ്.ഐ.പി.ഇ.ഷൈബുവും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.അരൂർ സ്വദേശിയിൽ നിന്നാണ് വാങ്ങിയതെന്ന് യുവാക്കൾ മൊഴി നൽകി.