kit
റവന്യൂ വകുപ്പിൻറെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കു നൽകുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം ആർ.ഡി.ഒ സാബു.കെ.ഐസക്ക് നിർവഹിക്കുന്നു

മൂവാറ്റുപുഴ: റവന്യൂ സബ്ഡിവിഷന് കീഴിലുള്ള മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലായി ഇതുവരെ 60000 ത്തോളം അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി പോകുന്നതിനായി രജിസ്റ്റർ ചെയ്തതായി മൂവാറ്റുപുഴ ആർ.ഡി.ഒ സാബു.കെ. ഐസക്ക് അറിയിച്ചു. പത്രദൃശ്യ മാദ്ധ്യമപ്രവർത്തകർക്ക് റവന്യൂ വകുപ്പ് നൽകുന്ന ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രജിസ്‌ട്രേഷൻ നടന്ന് വരികയാണന്നും നടപടികൾ പൂർത്തിയാകുന്നതോടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സബ്ഡിവിഷന് കീഴിൽ 39,000 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തഹസീൽദാർ പി.എസ്.മധുസൂദനൻ,ടി.എസ്.ദിൽരാജ്, പി.എസ്.രാജേഷ്, കെ.എം.ഫൈസൽ, അബ്ബാസ് ഇടപ്പിള്ളി എന്നിവർ പങ്കെടുത്തു.