വൈപ്പിൻ : നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്നതിനായി എം.എൽ.എ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട 19 റോഡുകൾക്കായി 6.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പള്ളിപ്പുറം വാർഡ് 18 നെടിയാറ നോർത്ത് മുതൽ ലക്ഷംവീട് കോളനിറോഡ്, കാന (25 ലക്ഷം), വാർഡ് 2 എ.കെ.ജി റോഡ് (50 ലക്ഷം) , കുഴുപ്പിള്ളി വാർഡ് 3 അംബേദ്കർ കോളനിറോഡ് ( 25 ലക്ഷം) , എടവനക്കാട് വാർഡ് 9 അണിയൽ കടപ്പുറംറോഡ് (60 ലക്ഷം), വാർഡ് 3 താണിയത്ത് വടക്കേമിത്രറോഡ് (70 ലക്ഷം), നായരമ്പലം വാർഡ് 14 പ്രിയദർശിനിറോഡ് , കാന (50 ലക്ഷം), വാർഡ് 5 ചിറ്റുത്തററോഡ് (40 ലക്ഷം), വാർഡ് 12 നികത്തിത്തററോഡ് (30 ലക്ഷം), വാർഡ് 1 മോസ്‌ക് റോഡ് (20 ലക്ഷം), വാർഡ് 1 നാല് സെന്റ്കോളനിറോഡ് (30 ലക്ഷം), മാളിയേക്കൽ വെസ്റ്റ് റോഡ് (30 ലക്ഷം), വാർഡ് 16 വി.ടി.കെ എസ്റ്റേറ്റ് ലിങ്ക് റോഡ് (10 ലക്ഷം), ഞാറക്കൽ വാർഡ് 12 നേതാജി റോഡ്, കാന (40 ലക്ഷം) , വാർഡ് 15 തെക്കേക്കര വെബ്‌സർ റോഡ് (20 ലക്ഷം), എളങ്കുന്നപ്പുഴ വാർഡ് 22 വേട്ടുവ കോളനിറോഡ് (20 ലക്ഷം), വാർഡ് 1 ചാപ്പകടപ്പുറംറോഡ് (50 ലക്ഷം), മുളവുകാട് വാർഡ് 7 ഹോസ്പിറ്റൽ റോഡ് (25 ലക്ഷം), വാർഡ് 2 കൾച്ചറൽ ഫൈൻ ആർട്‌സ് റോഡ് (20 ലക്ഷം), കടമക്കുടി വാർഡ് 3 നാല് സെന്റ് കോളനി റോഡ് ( 30 ലക്ഷം).

തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. പ്രവൃത്തികളുടെ മേൽനോട്ടത്തിനായി അതാത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ഒരു സമിതിയും എൻജിനീയർമാരെ ഉൾപ്പെടുത്തിയുള്ള ടെക്‌നിക്കൽ കമ്മിറ്റിയും രൂപികരിക്കും. രണ്ട് വർഷ കാലയളവിലേക്ക് റോഡുകളുടെ പരിപാലനം കൂടി ഉറപ്പാക്കണമെന്ന വ്യവസ്ഥയോടെയായിരിക്കും ടെൻഡർ നടപടികൾ.