കോലഞ്ചേരി: അർബുദത്തിനുള്ള മരുന്നുകൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എത്തിക്കാൻ കോൺഫിഡന്റ് ഗ്രൂപ്പും ബട്ടർഫ്‌ളൈ കാൻസർ കെയർ ഫൗണ്ടേഷനും ഇടപ്പള്ളി ബാങ്ക് ജംഗ്ഷനിൽ തുടങ്ങിയ പ്രാർത്ഥന കാൻസർ കെയർ മെഡിസിൻ കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. എല്ലാത്തരം അർബുദ മരുന്നുകളും, വിദേശ വിപണിയിൽ ലഭ്യമാകുന്ന മരുന്നുകളും ഫാർമസിയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഞയറാഴ്ച ഒഴികെയുളള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഫാർമസി പ്രവർത്തിക്കും. ഫോൺ ,വാട് വാട്‌സാപ്പ് വഴിയും മരുന്ന് ബുക്ക് ചെയ്യാവുന്നതാണ്. മരുന്ന് വാങ്ങാൻ നേരിട്ടെത്തുമ്പോൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ കരുതണം. വിവരങ്ങൾക്ക് 8281 212000.