കൊച്ചി: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇന്നലെ 231പേരെ പുതിയതായി നിരീക്ഷണത്തിലാക്കി. 119 പേരെ ഒഴിവാക്കി. ആകെ 472 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 360 പേരാണ് ബുധനാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞത്. നാലുപേർ ആശുപത്രി വിട്ടു.

ആകെ : 472

ഹൈ റിസ്‌ക് : 10

ലോ റിസ്‌ക് : 462

ആശുപത്രികളിൽ : 16

മെഡിക്കൽകോളേജ് : 4

കരുവേലിപ്പടി ആശുപത്രി : 1

സ്വകാര്യ ആശുപത്രികൾ : 11

സാമ്പിളുകൾ

ഇന്നലെ അയച്ചത് : 38

ഫലം ലഭിച്ചത് : 38

പോസിറ്റീവ് : 00

ലഭിക്കാനുള്ളത് : 40