kava
കവര പറമ്പിൽകാറ്റിലും മഴയിലും വൈദ്യുതിലൈനിനുമുകളിലേക്ക്മരം മറിഞ്ഞനിലയിൽ

അങ്കമാലി: കവരപ്പറമ്പ്, വേങ്ങൂർ, നായത്തോട് ഭാഗങ്ങളിൽ കാറ്റിൽ 10 ലക്ഷം രൂപയുടെ കൃഷിനാശം. ജാതി,വാഴ, തെങ്ങ്, അടയ്ക്കാമരം ഉൾപ്പെടെയുള്ളവ നശിച്ചു. കൃഷിവകുപ്പിന്റെ കണക്കെടുപ്പിലാണ് ഇത്രയും നാശനഷ്ടം കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞമാസം 26ന് വീശിയ കാറ്റിലും ഈ ഭാഗങ്ങളിൽ വൻ നാശനഷ്ടമുണ്ടായി.

കവരപ്പറമ്പിൽ മഹാഗണിമരം കടപുഴകി വീണ് കവരപ്പറമ്പ് ചക്കാട്ടി അവറാച്ചന്റെ ജാതിമരങ്ങളും പ്ലാവും തെങ്ങും മറ്റ് ഫലവൃക്ഷങ്ങളും നശിച്ചു. പെരുമായൻ ആന്റുവിന്റെ വാഴത്തോട്ടവും ജാതി മരങ്ങളും കാറ്റിൽ നശിച്ചു. ഒട്ടേറെ വൈദ്യുതിപോസ്റ്റുകളും ഒടിഞ്ഞുവീണിട്ടുണ്ട്.