kklm
ജേസീസിന്റെ കിടപ്പുരോഗികൾക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം ജേസീസ് പ്രസിഡന്റ് മനോജ് പീറ്റർ നിർവഹിക്കുന്നു.

കൂത്താട്ടുകുളം: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ജേസിഐ കിടപ്പുരോഗികളുടെ കുടുംബത്തെ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കി. ആദ്യഘട്ടം കൂത്താട്ടുകുളം, തിരുമാറാറാടി, പ്രദേശങ്ങളിലാണ് രോഗികൾക്ക് ജേസിസ് ഭാരവാഹികൾ സഹായമെത്തിച്ചത് . കിഴകൊമ്പിലെ രോഗികൾക്ക് മരുന്നും, ഒരു മാസത്തേക്ക് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും എത്തിച്ചു നൽകി. തിരുമാറാടിയിൽ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ രോഗിയുടെ വീട്ടിലും സഹായം എത്തിച്ചു. ജേസീസ് പ്രസിഡൻ്റ് മനോജ് പീറ്റർ, ഡയറക്ടർ ഷാജി കണ്ണംകോട്ടിൽ, ബെന്നി വർഗീസ്, സോൺ ഡയറക്ടർ സെബാസറ്റ്യൻ ജോസഫ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.