മുവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങര കവിത കൺവെൻഷൻ സെന്ററിന് സമീപം ബൈക്ക് യാത്രക്കാരനായ ഹെൽത്ത് സൂപ്പർവൈസർ മിനിലോറിയിടിച്ച് തൽക്ഷണം മരിച്ചു. മടക്കത്താനം കാപ്പ് പൂവത്തിങ്കൽ പി.എ. ഷാജനാണ് (54) മരിച്ചത്. കാലടി ഹെൽത്ത് സെന്ററിലെ ഹെൽത്ത് സൂപ്പർവൈസറാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
കാലടിയിൽ നിന്ന് ജോലികഴിഞ്ഞു മടങ്ങവേ എതിരെവന്ന മിനിലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുജാത (തൊടുപുഴ സെൻട്രൽ എക്സൈസ് ജീവനക്കാരി). തൊടുപുഴ ആലക്കോട് മുണ്ടക്കൽ കുടുംബാംഗം. മക്കൾ: സഞ്ജന, സഞ്ജയ്.