water
ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ്‌ലൈനിലുണ്ടായ ചോർച്ച അറ്റകുറ്റപ്പണി നടത്തുന്നു

ആലുവ: ജലശുദ്ധീകരണ ശാലയിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുലൈനിലുണ്ടായ ചോർച്ച അടച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പൂർണമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി ചോർച്ച അടച്ചത്. ആലുവ നഗരത്തിൽ വിതരണം ചെയ്യുന്ന 400 എം.എം. വലിപ്പമുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്.
ബുധനാഴ്ച രാത്രി ആലുവ പമ്പ് കവലയിലെ ജല അതോറിറ്റി ക്വാർട്ടേഴ്‌സിനുള്ളിലാണ് പൈപ്പുലൈൻ പൊട്ടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജലശുദ്ധീകരണശാലയ്ക്കുള്ളിലും ചോർച്ച കണ്ടെത്തി. ഇവ രണ്ടും അറ്റകുറ്റപ്പണി നടത്തി ചോർച്ച പൂർണമായും അടച്ചു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആലുവയിൽ കുടിവെള്ളവിതരണം സ്തംഭിച്ചിരുന്നു.