ചെന്നൈ: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു.ഷാംലി ജില്ലയിലെ ഖോദ്‌സാമ ഗ്രാമവാസിയായ ആർ.പി.എഫ് ജവാൻ മെയ് രണ്ടിന് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് പോയതായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത് കൗർ പറഞ്ഞു. ജവാന്റെ സഹപ്രവർത്തകരായ 13 പേരെയും കുടുംബാംഗങ്ങളെയും ആണ് നിരീക്ഷണത്തിൽ ആക്കിയത്.
ചെന്നൈയിൽ നടന്ന പരിശോധനയിൽ പോസിറ്റീവാണെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് രോഗബാധിതന്റെ കോൺടാക്റ്റുകൾ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുകയായിരുന്നു. മാർച്ച് 25 ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക്എത്തിയിരുന്നു. ഉന്നത അധികാരികളുടെ നിർദേശപ്രകാരം ഷാംലിയിലെ അടുത്തുള്ള ആർ.പി.എഫ് പൊലീസ് സ്റ്റേഷനിൽ ജോലിക്ക് പോവുകയും പിന്നീട് ഡ്യൂട്ടിയിൽ ചേരാൻ ചെന്നൈയിലേക്ക് എത്തുകയുമായിരുന്നു.