covid-19

ചെന്നൈ: കൊവിഡ് 19 പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്ത ഏഴ് സോണുകളെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ തിരിച്ചറിഞ്ഞതായി സ്‌പെഷ്യൽ നോഡൽ ഓഫീസർ ജെ. രാധാകൃഷ്ണൻ പറഞ്ഞു. വ്യാഴാഴ്ച നഗരത്തിൽ 316 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അണുബാധ പടരാതിരിക്കാൻ 451 കണ്ടെയ്നർ സോണുകളാണ് നിലവിൽ ചെന്നൈയിൽ ഉള്ളത്.

വി കാ. നഗർ, റോയപുരം, കോടമ്പാക്കം, അന്ന നഗർ, ടെയ്‌നാംപേട്ട്, തോണ്ടിയാർപേട്ട്, വലസരാവക്കം എന്നീ മേഖലകളിൽ നഗരത്തിലെ മിക്ക പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് സോണുകളിൽ ഒരു വാർഡിലെ നിരവധി താമസക്കാർ കൊവിഡ് പോസിറ്റീവ് ആണ്. ഉദാഹരണത്തിന്, തട്ടൻകുളത്ത്, ഒരു തെരുവിൽ താമസിക്കുന്ന 96 പേർക്ക് രോഗം ബാധിച്ചു. നഗരത്തിലെ 20 വാർഡുകളിലായി 50 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

70 ലക്ഷത്തോളം ജനസംഖ്യയുള്ള കോർപ്പറേഷനിൽ 200 വാർഡുകളുണ്ട്. ജനസാന്ദ്രത രോഗം പടരാൻ പ്രധാന കാരണമായി. എ.ടി.എമ്മുകളും ഓഫീസുകൾ അടച്ചു, വടക്കൻ ചെന്നൈയിലെ പ്രദേശങ്ങൾക്ക് പുറമെ ഫോക്കസ് ഏരിയകളും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെയ്ന്മേന്റ് സോണുകളിലെ എടിഎമ്മിന്റെയും പൊതു ടോയ്‌ലറ്റുകളുടെയും അപകടസാധ്യത വിലയിരുത്തേണ്ടതിന്റെ ആവശ്യമാണ്. താമസക്കാർക്കായി മൊബൈൽ എടിഎം ആരംഭിക്കും.കണ്ടെയ്നർ സോണുകളിലെ എല്ലാ ഓഫീസുകളും അടച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ ചെന്നൈയിൽ മരണനിരക്ക് കുറവാണ്. രോഗലക്ഷണങ്ങളുള്ള താമസക്കാർ പരിശോധനയ്ക്കായി മുന്നോട്ട് വരണം. കാലതാമസം നേരിട്ടാൽ രോഗ ബാധിതരെ കണ്ടെത്തൽ വെല്ലുവിളിയാകും. ലയോള കോളേജിൽ ക്വാറന്റൈൻ സൗവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ ചികിത്സ ആരംഭിച്ചു. കോയമ്പേഡുമായി ബന്ധപ്പെട്ട 6,900 വ്യാപാരികൾ നിരീക്ഷണത്തിലാണ്. ഇവരിൽ 1,300 പേർ ചെന്നൈയിലാണെന്നും അദ്ദേഹം പറഞ്ഞു.

രോഗികളുടെ കുടുംബാംഗങ്ങൾ ആശുപത്രികളും കൊവിഡ് 19 കെയർ സെന്ററുകളും സന്ദർശിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എല്ലാ മരുന്നുകളും ജനങ്ങൾക്ക് വിതരണം ചെയ്യും. ഞങ്ങൾക്ക് താമസക്കാരുടെ പിന്തുണ ആവശ്യമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.