tamil-nadu

ചെന്നൈ: ലോക്ഡൗണിനെ തുട‌ർന്ന് ചെന്നൈ നഗരത്തിലെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. സർക്കാർ ഇടപ്പെട്ടതോടെ മാസങ്ങളോളം ഇവിടെ കുടുങ്ങിയ തൊഴിലാളികളെ സ്വകാര്യ ബസുകളിൽ നാടുകളിലേക്ക് മടങ്ങി തുടങ്ങി. സോക്കർപേട്ടിലും ബ്രോഡ്‌വേയിലും സ്റ്റെയിൻ‌ലെസ് സ്റ്റീൽ നിർമ്മാണ കമ്പനികളിലും ചെറിയ കടകളിലും ജോലി ചെയ്യുന്ന 2500 ഓളം രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളെയാണ് മടങ്ങുന്നത്. നഗരത്തിൽ കുടുങ്ങിയ മുന്നൂറോളം മെഡിക്കൽ ടൂറിസ്റ്റുകൾ അസമിലേക്കും വടക്കൻ സംസ്ഥാനങ്ങളിലേക്കും യാത്രതിരിച്ചിട്ടുണ്ട്.

സോകാർപേട്ട്, വെപ്പറി, ഗ്രീംസ് റോഡ്, അഡയാർ, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ നിന്ന് സ്വകാര്യ ബസുകളും വാനുകളിലുമാണ് ഇവരെല്ലാം അയച്ചത്. ഗതാഗത ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കുന്നതിനാൽ വാഹനങ്ങൾക്ക് ട്രാൻസിറ്റ് പാസുകൾ നൽകി. രാജസ്ഥാനി അസോസിയേഷൻ തമിഴ്‌നാട്, ഭാരതീയ സേവസംഘം എന്നിവ സംസ്ഥാന സർക്കാരുമായി ചേർന്നാണ് വാഹനങ്ങൾക്ക് പാസുകൾ ക്രമീകരിച്ചത്. ഞാൻ ഇവിടെ മരിച്ചാൽ എന്റെ ശരീരം റോഡരികിൽ എറിയപ്പെടുമെന്നാണ് വീട്ടുകാർ കരുതുന്നതെന്ന് കഴിഞ്ഞ എട്ട് വർഷമായി സോവ്‌കാർപേട്ടിലെ ഒരു വസ്ത്രക്കടയിൽ ജോലി ചെയ്യുന്ന ജോധ്പൂർ സ്വദേശിയായ ബിതു മഡു പറയുന്നു: അതിനാലാണ് എന്ത് വില കൊടുത്തും താൻ നാട്ടിലേക്ക് പോവുന്നത്. തൻറെ മുഴുവൻ ശമ്പളവും ബസ് ടിക്കറ്റിൽ ചെലവഴിച്ചു, പക്ഷേ കടകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ ഞാൻ തീർച്ചയായും മടങ്ങുമെന്നും ബിതു പറയുന്നു.

മിക്ക ഷോപ്പുകളും തങ്ങളുടെ ജീവനക്കാർക്ക് 50 ശതമാനം ശമ്പളം മാത്രമാണ് നൽകിയിരിക്കുന്നത്. ബാക്കിയുള്ളവ വീണ്ടും തുറക്കുമ്പോൾ പരിഹരിക്കപ്പെടുമെന്നും തിരിച്ച് ജോലിക്ക് വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവരിൽ പലരും ജന്മനാട്ടിലേക്ക് മടങ്ങുന്നത്. പലരും കാൽ നടയായി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ സൗകര്യമൊരുങ്ങിയത്. കടകളും യൂണിറ്റുകളും അടച്ചിരിക്കുന്നതിനാൽ ഉടമകൾക്ക് ശമ്പളം നൽകാനോ തൊഴിലാളികൾക്ക് മാസങ്ങളോളം ഭക്ഷണം നൽകാനോ സാമ്പത്തികമായി സാധിക്കാത്തതിനാലാണ് വിവിധ അസോസിയേഷനുകൾ ആവശ്യവുമായി സർക്കാറിനെ സമീപിച്ചത്. രാജസ്ഥാനിലെയും ഒഡീഷയിലെയും 1.5 ലക്ഷത്തോളം പേരാണ് ഇവിടത്തെ ഉരുക്ക് നിർമാണ ഫാക്ടറികളിൽ ജോലി ചെയ്യുന്നത്.