# സ്വീകരിക്കാൻ ഒരുങ്ങി കൊച്ചി തുറമുഖം

കൊച്ചി: മാലദ്വീപിൽ കുടുങ്ങിയ 732 ഇന്ത്യക്കാരുമായി നാവികസേനയുടെ കപ്പൽ ജലാശ്വ നാളെ (ഞായർ) രാവിലെ പത്തോടെ കൊച്ചി തുറമുഖത്തെത്തും. 19 ഗർഭിണികളും 14 കുട്ടികളുമായി കപ്പൽ ഇന്നലെ വൈകിട്ട് മാലദ്വീപ് വിട്ടു.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നാവികസേനയുടെ സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായാണ് ജലാശ്വ മാലദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയത്.

കൊച്ചി തുറമുഖത്തു നിന്ന് 50 പേരെ വീതം പുറത്തിറക്കും. യാത്രക്കാരെ സാമുദ്രിക ക്രൂസ് ടെർമിനലിൽ പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ ജില്ലാഭരണകൂടം ആംബുലൻസ് ഒരുക്കി. രോഗലക്ഷണങ്ങളുള്ളവർക്ക് പ്രത്യേക മേഖലയും ഉണ്ട്. മറ്റുള്ളവരെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വന്തം ജില്ലകളിലേക്ക് അയയ്‌ക്കും.

# ആശ്വാസമായി

നാട്ടിൽപോകാൻ കുറേ ദിവസമായി കാത്തിരിക്കുകയാണ്. പോകാൻ പറ്റുമോയെന്ന് വലിയ ആശങ്കയുണ്ടായിരുന്നു. കപ്പൽ എത്തുമെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. ഇന്ത്യൻ ഹൈക്കമ്മിഷൻ സഹായിച്ചു.

രജീന,

പത്തനംതിട്ട സ്വദേശിനി