ഡൽഹി: പരീക്ഷണ പറക്കലിനിടെ വ്യേമസേനയുടെ മിഗ് പോർ വീമാനം തർന്നു വീണു. പൈലറ്റ് സാഹസീകമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം.ചുഹാൻപുരിലെ കൃഷിയിടത്തിലാണ് ജെറ്റ് വിമാനം തകർന്ന് വീണത്. രാവിലെ പത്തരയോടെ ഓടെ ജലന്ധർ എയർ ബേസിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്ന മിഗ് വിമാനമാണ് തകർന്ന് വീഴുകയായിരുന്നു.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ പൈലറ്റിനെ വ്യോമസേനാ ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. വിമാനം വീണത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ മറ്റ് അപായങ്ങളില്ല. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. പഞ്ചാബിലെ ഹോഷിയാർപൂരിൽ വ്യോമസേനയുടെ മിഗ് 29 ജെറ്റ്‌വിമാനം തകർന്നുവീണത്.