നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടർന്ന് വിഷമിക്കുന്നവർക്ക് കൈത്താങ്ങായി കാംകോ. പുത്തൻചിറ കല്ലൻതറ ചേന്നങ്കേരി പാടശേഖരത്തിലെ 50 ഏക്കർ പാടശേഖരത്തിലെ നെൽകൃഷി കാംകോയുടെ യന്ത്രം ഉപയോഗിച്ച് സൗജന്യമായി കൊയ്തുനൽകി. കൊയ്ത്തുത്സവം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എ. നാദിർ, എം.ആർ. സുരാജ്, പി.കെ. ഗോപാലകൃഷ്ണൻ, രതീഷ് എന്നിവർ പങ്കെടുത്തു.