കൊച്ചി: ഫോർട്ടുകൊച്ചി 26-ാം ഡിവിഷൻ നസ്രത്ത്, മൂലങ്കുഴി, കിളിയാംപാടം, കരുണാലയം, രാമേശ്വരം കോളനി പ്രദേശങ്ങളിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ളാബുകൾ ഉയർത്തി ചെളി കോരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കൗൺസിലർ കെ.ജെ. ആന്റണി നേതൃത്വം നൽകി. മൂലങ്കുഴി ബീച്ച് റോഡിന് സമീപത്തെ അഞ്ച് കൽവെർട്ടുകൾ പൊളിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനായി എം.എൽ.എ ഫണ്ടുപയോഗിച്ചുകൊണ്ടുള്ള പ്രവൃത്തികളും ഉടൻ ആരംഭിക്കും. ജനങ്ങൾ സഹകരിക്കണമെന്ന് കൗൺസിലർ അഭ്യർത്ഥിച്ചു.