ആലപ്പുഴ: അർത്തുങ്കൽ ഹാർബർ നിർമാണ നടപടികൾക്ക് വീണ്ടും ആരംഭിക്കും.ഹാർബർ പൂർത്തിയാക്കാൻ 111 കോടിയുടെ പുതിയ പദ്ധതിക്കു രൂപം നൽകി, സർക്കാരിന്റെ ഭരണാനുമതിക്ക് അയച്ചു.2014 ലാണ് അർത്തുങ്കൽ ഹാർബർ നിർമാണം തുടങ്ങിയത്. 1100 മീറ്റർ പുലിമുട്ട് നിർമാണം ലക്ഷ്യമിട്ട് തുടങ്ങിയെങ്കിലും 400 മീറ്റർ നിർമാണമെത്തിയപ്പോൾ കടലിന്റെ അടിത്തട്ടിൽ അസാധാരണമായ നിലയിൽ ചെളി കണ്ടെത്തിയതിനെ തുടർന്ന് നിർമാണം നിറുത്തി.ചെളിയിൽ കരിങ്കല്ല് ഇടുന്നത് ചെലവ് അധികമാക്കുമെന്നതിനാൽ നിർമാണം നിർത്തിയത്.ആദ്യം അനുവദിച്ച 48 കോടി രൂപയിൽ മിച്ചമുള്ള തുക ഉപയോഗിച്ചു പുലിമുട്ട് നിർമാണം തുടങ്ങാനാണ് ഇപ്പോൾ ഹാർബർ എൻജിനീയറിങ് വിഭാഗം ലക്ഷ്യമിടുന്നത്.ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ഈ മാസം തന്നെ തുടങ്ങാനാകുമെന്നും അധികൃതർ പറഞ്ഞു.