കൊച്ചി: ഓട്ടമില്ലാതെ ദുരിതത്തിലായ ഓട്ടോറിക്ഷ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യം എത്രയും പെട്ടെന്ന് തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഭക്ഷണക്കിറ്റുകളും വിതരണം ചെയ്യണം. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ യോഗത്തിൽ ടി.കെ. രമേശൻ, സൈമൺ ഇടപ്പള്ളി, ബാബുസാനി, എ.എൽ. സക്കീർ ഹുസൈൻ, ബി.ജെ. ഫ്രാൻസിസ്, കെ.ജി. ബിജു എന്നിവർ സംസാരിച്ചു.