കോതമംഗലം:നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ നേര്യമംഗലത്തെ സർക്കാർ കൃഷിഫാം ലോക്ക് ഡൗണിൽ വലിയപദ്ധതിക്ക് തുടക്കം കുറിക്കുന്നു. 30 വർഷമായി കാര്യമായ പ്രവൃത്തികളൊന്നും നടക്കാതെ കാട്കയറി കിടന്ന ഏക്കറുകണക്കിന് ഭൂമി തെങ്ങിൻ തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും വിളനിലമായിഫാമിൽ.കോക്കനട്ട് കൗൺസിലിന്റെ നിർദ്ദേശപ്രകാരം 10 ഏക്കറോളം സ്ഥലം 50000 തെങ്ങിൻ തൈ ഉത്പ്പാദനത്തിന് മാത്രമായി മാറ്റി.കഴിഞ്ഞവർഷം 8000 തൈകളാണ് ഉത്പാദിപ്പിച്ചിരുന്നത് സംസ്ഥാനത്ത് മറ്റു ഫാമുകളിലേക്ക് നൽകേണ്ട വിത്ത് തേങ്ങ ഇവിടെ നട്ട് തൈകൾ ഉത്പ്പാദിപ്പിക്കാനാണ് തീരുമാനം.മൂന്ന് വർഷത്തിനുള്ളിൽ കായ്ഫലം ലഭിക്കുന്ന ടി.ഡി ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 9000 തൈകളും ഏഴ് വർഷത്തിനുളളിൽ കയ്ഫലം ലഭിക്കുന്ന കുറ്റ്യാടിയിലെ സർക്കാർ ഫാമിൽ നിന്ന് ശേഖരിച്ച നാടൻ തൈകളും ഉണ്ട്.ഒരു കോടി ഫല വൃക്ഷത്തൈ നട്ട് പിടിപ്പിക്കുന്ന പദ്ധതിയുടെഭാഗമായി 1.25 ലക്ഷം തൈകളും നേര്യമംഗലം ഫാമിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 30000 തെങ്ങിൻ തൈകളും മൂന്ന് ലക്ഷം കുരുമുളക് വള്ളികളും ജൂലായിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ഫാമിലെ 286 തൊഴിലാളികളെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് തൈകൾ പാകുന്നതിന് ക്രമീകരിച്ചിരുന്നതെന്ന് ഫാം സൂപ്രണ്ട് തോമസ് സാമുവൽ പറഞ്ഞു.
10 ഏക്കറോളം സ്ഥലം 50000 തെങ്ങിൻ തൈ
കാട്കയറി കിടന്ന ഏക്കറുകണക്കിന് ഭൂമി തെങ്ങിൻ തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും വിളനിലമായി