മൂവാറ്റുപുഴ: സൈക്കിൾ വാങ്ങുന്നതിനായി കാത്തു സൂക്ഷിച്ച 3515 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂവാറ്റുപുഴ നിർമ്മലാ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ധനുഷ്. മാറാടി പഞ്ചായത്ത് പത്താം വാർഡിലെ പുള്ളോർകുടിയിൽ രമണൻ സൂര്യ ദമ്പതികളുടെ മകനാണ് ധനുഷ്. തുക മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലിന് കൈമാറി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഫെബിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ, മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റെ കെ.യു. ബേബി, പൊതു പ്രവർത്തകരായ ജോണി ,പോൾ ജോർജ് , പി എൻ സോമൻ , ബാലാജി , പ്രസാദ് കുഞ്ഞുമോൻ , അനൂപ് തങ്കപ്പൻ , അനൂപ് ചെല്ലപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.