കൊച്ചി: യു.എ.ഇയിലെ കൊവിഡ് -19 രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആസ്റ്റർ മെഡ്‌സിറ്റി ഉൾപ്പെടെ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 88 അംഗ മെഡിക്കൽ സംഘം ഇന്ന് പുറപ്പെടും. ദുബായ് ആരോഗ്യവിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന സംഘത്തെ ദുബായിലേക്ക് അയക്കുന്നത്. ദുബായ് ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക വിമാനത്തിലാകും യാത്ര. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു