പറവൂർ : ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട പട്ടികജാതി പട്ടികവർഗ കടുംബങ്ങൾക്കു അയ്യായിരം രൂപ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പറവൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു മുന്നിൽ ധർണ നടത്തി. നഗരസഭ ചെയർമെൻ ഡി. രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. സോമൻ മാധവൻ, ടി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.