arrest

കൊച്ചി :എറണാകുളം മട്ടാഞ്ചേരിയിൽ വ്യാജ മദ്യം വില്കാൻ ശ്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം പൊലീസ് ആസ്ഥാനത്തെ പൊലീസുകാരനാണ് എക്‌സൈസിന്റെ പിടിയിലായത്. കേസിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ബന്ധമുള്ളതായാണ് വിവരം. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് സംഭവം.

കേസിൽ പൊലീസ് ഉദ്യോഗസ്ഥന് പുറമെ മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 29 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ, വ്യാജ മദ്യവുമായി ഒരാളെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് മിന്നൽ പരിശോധന നടത്തി കുടുക്കുകയായിരുന്നു.