കൊച്ചി: കൊവിഡ് ഭീഷണിയെത്തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയ വിദേശ മലയാളികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുമെന്ന് വി.പി.എസ് ‌ലേക്‌ഷോർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. കൊവിഡ് ഒഴികെയുള്ള മറ്റുരോഗങ്ങൾക്കാണ് ചികിത്സ. ‌ മുതിർന്ന പൗരൻമാർ , ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർക്ക് മുൻഗണന.

കൊവിഡ് വ്യാപനം തൊഴിലിനെയും വരുമാനത്തെയും ബാധിക്കുന്നത് ആളുകളിൽ കടുത്ത മാനസിക പിരിമുറുക്കത്തിന് കാരണമാകുന്ന പശ്ചാത്തലത്തിൽ സൗജന്യ സ്‌ട്രെസ് മാനേജ്‌മെന്റ് കൗൺസലിംഗ് സേവനവും ഹോസ്പിറ്റൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 7559034000.