കോതമംഗലം: പ്രവാസികൾക്കായി മൂന്ന് കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നു.മൂന്ന് കേന്ദ്രങ്ങളിലായി 432 ബെഡുകളുള്ളകോവിഡ് കെയർ സെന്ററുകളാണ് പ്രവാസികൾക്കായി ഒരുക്കുന്നത്. ഇവർക്ക് മുറികളിലേക്ക് ആവശ്യമായ ബെഡുകൾ, പില്ലോ, ബെഡ്ഷീറ്റുകൾ, പുതപ്പ് ,ബക്കറ്റ്, കപ്പ് അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ അതാത് സെന്ററുകളിൽ എത്തിച്ച് കൊണ്ടിരിക്കുന്നു. ഫയർ ആൻഡ് റസ് ക്യൂ യൂണിറ്റിന്റെയും യുവജന വോളന്റിയർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഇവരുടെ ഭക്ഷണത്തിന്റെയും കോവിഡ് കെയർ സെന്ററുകളുടെ ക്ലീനിംഗ് അടക്കമുള്ള കാര്യങ്ങളുടെയും ചുമതല അതാത് പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. ഡെപ്യൂട്ടി തഹസിൽദാർമാരെ ഓരോ കേന്ദ്രങ്ങളുടെയും നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ആന്റണി ജോൺ എം.എൽ.എ തഹസിൽദാർ റേച്ചൽ കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിലും കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണെന്ന് ഡെപ്യൂട്ടി തഹസിൽദാർ അനിൽ കുമാർ അറിയിച്ചു.

മാർ ബസേലിയസ് ദന്തൽ കോളേജ് നെല്ലിക്കുഴി,75 മുറികളിൽ 200 ബെഡുകൾ

ഇന്ദിരാ ഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി, 60 മുറികളിലായി 124 ബെഡുകൾ
സെന്റ് ഗ്രിഗോറിയസ് ദന്തൽ കോളേജ് പിണ്ടിമന,

54 മുറികളിലായി 108 ബെഡുകൾ