കൊച്ചി:വായ്പകൾക്ക് മൊറട്ടോറിയം ഒരുവർഷത്തേക്ക് വർദ്ധിപ്പിക്കണമെന്നും പലിശ ഒഴിവാക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായ ജോഷ്വാ തായങ്കേരി, ജിസൺ ജോർജ്, സുനിൽ ഈപ്പൻ, വിപിൻ വർഗീസ്, എൽദോസ് പി വി എന്നിവർ പങ്കെടുത്തു.