പറവൂർ : ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശാന്തിനി ഗോപകുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. നേതൃത്വത്തിൽ നിന്ന് നേരിടേണ്ടിവന്ന കടുത്ത അവഗണനയും മാനസികപീഡനവും മൂലമാണ് രാജിയെന്നു ഡി.സി.സിക്ക് നൽകിയ കത്തിൽ പറയുന്നു. സി.ഡി.എസ് അംഗത്തെ പൊതുജനമദ്ധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുകയും തനിക്കെതിരെ വ്യാജപ്രചരണവും കുടുംബശ്രീ മിഷനിൽ കള്ളപ്പരാതിയും നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. അയൽക്കൂട്ടങ്ങൾ വഴി നടപ്പിലാക്കിവരുന്ന സബ്സിഡി ലഭിക്കുന്ന ഒട്ടേറെ പദ്ധതികൾ വ്യക്തിവൈരാഗ്യങ്ങളുടെ പേരിൽ നടപ്പാകാതെ കുടുംബശ്രീ അംഗങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കിയെന്നും ശാന്തിനി പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നു വർഷമായി കുടുംബശ്രീ അദ്ധ്യക്ഷയായ ശാന്തിനി മഹിളാ കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയാണ്.