sndp-thuruthipauram-shaka
തുരുത്തിപ്പുറം ശാഖയിൽ സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

പറവൂർ : തുരുത്തിപ്പുറം എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ശാഖയിലെ മൂന്നൂറോളം കുടുംബങ്ങളിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സലിം, സെക്രട്ടറി പി.എ. രവി, വൈസ് പ്രസിഡ‌ന്റ് പ്രദീപ്, യൂണിയൻ കമ്മിറ്റിഅംഗം ചന്തു തുടങ്ങിയവർ പങ്കെടുത്തു.