കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി അഞ്ച് കോടി രൂപ നൽകുന്നതിനെതിരായ ഹർജികൾ ഫുൾബെഞ്ചിന്റെ പരിഗണനയ്ക്കുവിടാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഉചിതമായ ഫുൾ ബെഞ്ചിലേക്ക് വിടാൻ ഹർജികൾ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകിയത് ഹർജികളിലെ അന്തിമതീർപ്പിനു വിധേയമായിരിക്കുമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി പണം നൽകാൻ തീരുമാനിച്ചത് ഗുരുവായൂർ ദേവസ്വം നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നും തുക തിരിച്ചുപിടിക്കണമെന്നുമാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.