nurse

കൊച്ചി : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ പാടില്ലെന്ന് സംസ്ഥാന ലേബർ കമ്മിഷണർ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ഇവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശി പ്രകാശ്ജോൺ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ശമ്പളം മുഴുവൻ നൽകണമെന്ന സർക്കാരിന്റെ നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കേസിൽ കക്ഷിചേർന്ന പ്രൈവറ്റ് ഹോസ്പിറ്റൽസ് മാനേജ്മെന്റ് അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കി. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും കക്ഷി ചേർന്നിട്ടുണ്ട്. ഹർജികൾ മേയ് 20ന് പരിഗണിക്കാൻ മാറ്റി.