kss
അങ്കമാലി ബ്ലോക്ക് ഓഫീസിനു മുന്നിൽ ദളിത്കോൺഗ്രസ് നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട പട്ടികജാതി കുടംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ്സു് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.അയ്യപ്പൻ, പുഷ്‌കല തങ്കപ്പൻ, കെ.വി. ജയപ്രകാശ്, സന്തോഷ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.