പള്ളുരുത്തി: ചെല്ലാനം ഫിഷറീസ് ഹാർബർ ഉപാധികളോടെതിങ്കളാഴ്ച തുറക്കാൻ ധാരണയായി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഹാർബറിന്റെ രണ്ട് വാതിലുകളിലും പൊലീസ് കാവൽ ഏർപ്പെടുത്തും.കച്ചവടക്കാർക്ക് പാസ് ഏർപ്പെടുത്തും. വരുന്ന മത്സ്യങ്ങൾ ആദ്യം ചെറുകിട കച്ചവടക്കാർക്കും തുടർന്ന് മറ്റുള്ളവർക്കും നൽകും. മറ്റ് ജില്ലക്കാർക്ക് വിലക്ക് ഉണ്ടെങ്കിലും ആലപ്പുഴക്കാർക്ക് ഇത് ബാധകമല്ല. മീൻ വില ഹാർബർ മാനേജിംഗ് കമ്മറ്റി തീരുമാനിക്കും.ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ജോസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തൊഴിലാളി, സൊസൈറ്റി ഭാരവാഹികളും പങ്കെടുത്തു. സാമൂഹ്യ അകലം പാലിക്കാതെ തിക്കും തിരക്കും കൂട്ടിയാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹാർബർ പൂട്ടിയിടുന്നെന്നും അധികൃതർ വ്യക്തമാക്കി.