കോലഞ്ചേരി: മണ്ണൂർ കിഴക്കേ കവലയിലെ വെയിറ്റിംഗ് ഷെഡ് കാർ ഇടിച്ച് തകർത്തു. നിരവധി തവണ വാഹനം ഇടിച്ചു തകർത്ത കാത്തിരിപ്പു കേന്ദ്രം വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് പുനർനിർമ്മിച്ചു നല്കിയത്. വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനം കണ്ടെത്തി അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഇൻഷ്വറൻസ് തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.