aiyf
എ.ഐ.വൈ.എഫ് ഉദയംപേരൂർ മേഖലാ കമ്മറ്റി ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച തുക സെക്രട്ടറി വി.എ ദിനു മന്ത്രി വി.എസ് സുനിൽകുമാറിന് കൈമാറുന്നു.

തൃപ്പൂണിത്തുറ:ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.എ.ഐ.വൈ.എഫ് ഉദയംപേരൂർ മേഖലാ കമ്മറ്റിയാണ് ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച 61554 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. മേഖലാ സെക്രട്ടറി പി.എ ദിനു വകുപ്പു മന്ത്രി വി.എസ് സുനിൽകുമാറിന് തുക കൈമാറി.എൻ.ആർ യദുകൃഷ്ണൻ, ജിഷ്ണു തങ്കപ്പൻ, കെ.ആർ റെനീഷ്, ആൽവിൻ സേവ്യർ എന്നിവർ പങ്കെടുത്തു.