കോതമംഗലം: വേട്ടാമ്പാറയിൽ ജനവാസ കേന്ദ്രത്തിലെ റബർ തോട്ടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി.ജനവാസ മേഖലയിൽ രാജവെമ്പാല എത്തിയത് ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്.റബർ തോട്ടത്തിലെ ചെറിയ തോട്ടിൽ രാജവെമ്പാലയെ കണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് കോടനാട് നിന്നും ഫോറസ്റ്റ് റെയ്ഞ്ചർ സാബുവിന്റെ നേതൃത്വത്തിലെത്തിയ വനപാലകരാണ് പാമ്പിനെ പിടികൂടിയത് റബർ തോട്ടത്തിലെ മാളത്തിലൊളിച്ച രാജവെമ്പാലയെ പുറത്ത് ചാടിച്ച് വനപാലകർ പിടികൂടുകയായിരുന്നു.രണ്ട് വയസ് പ്രായവും 10 അടിയോളം നീളം വരുന്ന പാമ്പിനെ ഏതാനും ദിവസം നിരീക്ഷിച്ചതിന് ശേഷം വനത്തിൽ തുറന്ന് വിടുമെന്നും വനപാലകർ പറഞ്ഞു.