കൊച്ചി : കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ആരോഗ്യസേതു മൊബൈൽ ആപ്പ് ഉപയോഗിക്കണെമന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനെതിരെ തൃശൂർ ഡി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിക്കുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ആരോഗ്യസേതു ഉപയോഗിക്കാൻ നിർബന്ധിക്കുന്നത് തടയണമെന്നും ഹർജിയിൽ പറയുന്നു.
മേയ് ഒന്നിനാണ് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയത്. നടപ്പാക്കിയില്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയിരുന്നു.