കൊച്ചി: വിദേശത്ത് നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ജനവാസ മേഖലകളെ ഉപയോഗിക്കരുതെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് പി. ആർ .പന്മനാഭൻ നായരും സംസ്ഥാന ജനറൽ സെകട്ടറി കുരുവിള മാത്യൂസും മുഖ്യമന്ത്രിക്ക് കത്ത് നൽകി. തങ്ങൾ നിർദേശിച്ച പല കേന്ദ്രങ്ങളും തദേശ സ്ഥാപനങ്ങൾ തള്ളിക്കളഞ്ഞതായി റസിഡന്റ്സ് അസോസിയേഷനുകൾ ആക്ഷേപം ഉന്നയിച്ചിരുന്നു.