മരട്:കഴിഞ്ഞദിവസം പുലർച്ചെമൂന്ന് മണിക്കുണ്ടായ ഇടിമന്നലിൽ മരട് പൂവ്വത്തുങ്കൽ തങ്കപ്പന്റെ വീടിന്റെ മുകളിലെ കിടപ്പ്മുറിയും മുഴുവൻ ഉപകരണങ്ങളും കത്തിചാമ്പലായി. അടുത്തമുറിയിയേക്ക് തീപടരുകയും ചെയ്തു.. മകൻസജീഷ് പുറത്തിറങ്ങിനോക്കുമ്പോൾ മുകളിലത്തെനിലയിലെ കിടപ്പുമുറികത്തുകയായിരുന്നു.മുറിയിലെ കട്ടിലുകൾ,കിടക്ക,മേശ,കസേര,അലമാര,ഫാൻ, തുടങ്ങിയമുഴവൻഉപകരണങ്ങളും,ടോയലറ്റിലെ ഷവർ,ക്ളോസെറ്റ് എന്നിവയും തറയിൽവിരിച്ചിരുന്ന ടൈലുകളും തീയുടെ ചൂടേറ്റ്പൊട്ടിത്തെറിച്ചു.സ്വിച്ചബോർഡ് കത്തി ലൈൻ ഡ്രിപ്പായതിനാൽ താഴത്തെതനിലയിൽ അപകടംസംഭവിച്ചില്ല .റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനായ തങ്കപ്പൻകിടപ്പിലാണ്.
അയൽവാസികളും തൃപ്പൂണിത്തുറയിൽനിന്നും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.5ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നു