കൊച്ചി: അഖിലലോക റെഡ്‌ക്രോസ് ദിനത്തോടനുബന്ധിച്ച് പ്രവർത്തകർ എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ബ്ളഡ്ബാങ്കിൽ രക്തം ദാനംചെയ്തു. ജില്ലാ റെഡ്ക്രോസ് സമിതി വൈസ് പ്രസിഡന്റും ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. എം.കെ. കുട്ടപ്പൻ റെഡ്‌ക്രോസ് ദിന സന്ദേശം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. അനിത, റെഡ്‌ക്രോസ് ജില്ലാ ഭാരവാഹികളായ ജോയി പോൾ, വിദ്യാധരൻ.പി.മേനോൻ, എം.കെ. ദേവദാസ്, അഡ്വ. രാജേഷ് രാജൻ എന്നിവർ പങ്കെടുത്തു..