മൂവാറ്റുപുഴ: വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ മിഡ്-വെസ്റ്റ് ഇന്ത്യ റീജിയന്റെ കീഴിലുള്ള വിവിധ ക്ലബുകൾ ഇടുക്കി, എറണാകുളം ജില്ലകളില്‍ മാസ്ക് വിതരണം ആരംഭിച്ചു.വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് കൈമാറിക്കൊണ്ട് റീജിയണല്‍ ഡയറക്ടര്‍ ബാബു ജോര്‍ജ് നിര്‍വഹിച്ചു.ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രഫ.ജേക്കബ് എബ്രാഹം , വൈസ്‌മെന്‍ നേതാക്കളായ ജോര്‍ജ് വെട്ടിക്കുഴി, കെ.എസ്.സുരേഷ് ,ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.