ഫോർട്ട് കൊച്ചി: കൊറോണ വൈറസിനെ തുരത്താൻ ഇനി ടാപ്പിൽ കൈ തൊടാതെ കൈ കഴുകാം. എടത്തല കെ.എം.ഇ.എ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് നൂതന സംവിധാനവുമായി രംഗത്ത് . പലരുടെയും കൈകൾ പൈപ്പിന്റെ ടാപ്പിൽ തൊടുന്നതിനാൽ രോഗ വ്യാപനത്തിന് സാദ്ധ്യത ഏറെ.. സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെഷീൻ നൽകാനാണ് തീരുമാനം. ആദ്യഘട്ടം നിർമ്മിച്ച ഉപകരണം ജില്ലാ കളക്ടർ എസ്.സുഹാസിന് നൽകി. ഓട്ടോമാറ്റിക്ക് ഉപകരണങ്ങൾ സെൻസറിന്റെസഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഫോർട്ടുകൊച്ചി ഗവ.ആശുപത്രിക്ക് കൈമാറിയ ഉപകരണം കോളേജ് ഭാരവാഹി എൻ.കെ.നാസർ ആശുപത്രി സൂപ്രണ്ട് ഡോ.സുമക്ക് നൽകി. ഡോ. രേഖലക്ഷ്മണൻ സൗജന്യ മാ സ്ക്കുകളും വിതരണം ചെയ്തു. ഡോ. ബെന്നി, ഡോ. ഷമീർ എന്നിവരും സന്നിഹിതരായിരുന്നു.