മൂവാറ്റുപുഴ: മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന മിലിട്ടറി കാന്റീൻ ഗ്രോസറി വിഭാഗം പ്രവർത്തനം ആരംഭിച്ചതായി സ്റ്റേഷൻ മാനേജർ അറിയിച്ചു. ഉപാധികളോടെയാണ് പ്രവർത്തനം. സർവീസ് നമ്പറിന്റെ അവസാനത്തെ അക്കം കണക്കാക്കിയാണ് പ്രവർത്തി ദിവസം നിശ്ചയിച്ചിരിക്കുന്നത്. 1,2,3 നമ്പറുകാർക്ക് മെയ് 12, 15 തീയതികളിൽ വരാം. 4,5,6 നമ്പറുകാർക്ക് 9,13,16 തീയതികളിലും 7,8,9,10 നമ്പറുകാർക്ക് 11,14,18 തീയതികളിലുമാണ് കാന്റീനിൽ വരാവുന്നത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഒരേ സമയം 10 പേർക്ക് മാത്രമായിരിക്കും പ്രവേശനം. കാർഡ് ഉടമസ്ഥർക്ക് മാത്രമായിരിക്കും പ്രവേശനം.രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തി സമയം. വിവരങ്ങൾക്ക് 0485 2812513, 8547750397.