മൂവാറ്റുപുഴ: ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് രാത്രി എട്ടിന് പ്രവർത്തകർ അവരവരുടെ വീടുകളിൽ മെഴുക് തിരിയും മണ്ണെണ്ണ വിളക്ക് തെളിയിച്ചുമാണ് പ്രതിഷേധിച്ചത്. ഗോവിന്ദ് ശശി,വി.എസ്..ശരത്, പി.എസ്.അജയ്,സുഫിൻ സുൽഫി, അബിൻ വർഗീസ്, ചിൻജോൻ ബാബു, അതിനാൻ, ശരത്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.